കുമ്പിടി ജ്യോതിഷം
ജംബൂ ഫലാനി പക്വാനി
പതന്തി വിമലേ ജലേ
കപി കമ്പിത ശാഖാഭ്യാം
ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു
ഇതു നന്ദനം സിനിമയിൽ കുമ്പിടി ചൊല്ലുന്ന ഒരു ശ്ലോകമാണ്. സംഗതി കുമ്പിടി കപട ജ്യോതിഷിയാണെങ്കിലും അദ്ദേഹം ചൊല്ലിയ ശ്ലൊകത്തിൽ അപ്പോൾ കഴമ്പില്ലെന്നു നമ്മുക്കു തോന്നും. കാരണം വെറുതെ ആരോ വന്നപ്പോൾ വായിൽ വന്ന സംസ്കൃതം പറഞ്ഞു എന്നേ തോന്നുകയുള്ളൂ. സത്യത്തിൽ ആ ശ്ലോകത്തിനും അർത്ഥമുണ്ട്.
ഞാവൽ മരത്തിന്റ്റെ ശിഖരങ്ങളിലൂടെ കപി കയറി ചാടിയപ്പൊള്‍ പഴുത്ത ഫലങ്ങള്‍ താഴെയുള്ള വെള്ളത്തിൽ വീണ് ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു എന്ന ശബ്ദമുണ്ടായി എന്ന് സാരം
ഇതാണു അതിന്റെ അർത്ഥം. കുമ്പിടി ജ്യോതിഷികൾ നാട്ടിൽ അരങ്ങു വാണിരിക്കുകയാണ് ഇപ്പോൾ. ജ്യോതിഷത്തിന്റെ മഹത്വത്തെ ഇല്ലാതാക്കാൻ നോക്കുന്നതിൽ ഇവർക്കു സാരമായ പങ്കുണ്ട്. പക്ഷെ വീണ്ടും വീണ്ടും ആളുകൾ അതിൽ വിശ്വാസമർപ്പിക്കുന്നു. അതിനും കാരണമുണ്ട്. പണ്ട് ഡോ. ഗോപാലകൃഷ്ണന്റെ ഒരു പ്രഭാഷണത്തിൽ പറഞ്ഞതു ഞാനിവിടെ വിശദീകരിക്കാം. ഒരു ഡോക്ടർ പറഞ്ഞാൽ ഒരു രോഗി പുകവലിയോ മദ്യപാനമോ മുറുക്കലോ കുറച്ചു കാലത്തേക്കോ മാത്രമേ ഒഴിവാക്കി നിർത്തുന്നുള്ളൂ..പക്ഷെ അതേസമയം ഒരു ജ്യോൽസ്യൻ പറഞ്ഞാൽ അത് പേടിച്ച് ആ വക ദുസ്വഭാവങ്ങൾ നിർത്തുന്നു. ജ്യോതിഷത്തിനെ പേടി എന്നൊരു സാധനം ഉണ്ടെങ്കിൽ അതിന്റെ നല്ല വശങ്ങൾ ഉപയോഗപ്പെടുത്തികൂടെ. ജ്യോതിഷത്തിന്റെ എല്ലാ വശങ്ങളും തികച്ചും ശാസ്ത്രീയം തന്നെയാണ്. പ്രവചനം ഒഴിച്ച്. പ്രവചനം നീണ്ട സാധനയിലൂടെ വരുന്ന ഒന്നു മാത്രമാണ്.
ശരിക്കും ജ്യോതിഷം ഉപയോഗപ്രദമാണെങ്കിൽ ഉപയോഗിക്കുന്നതു കൊണ്ട് ഒരു തെറ്റുമില്ല. ഏതെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ്കാർ അഴിമതികാരായെന്നു വച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഒരിക്കലും മോശമാകുന്നില്ല. അവർ മൂലം അതു മോശമയികൊണ്ടിരിക്കുകയാണെന്നു മാത്രം. എന്തായാലും അതുപോലെ തന്നെയാണ് ജ്യോതിഷവും ചില കള്ള ജ്യോൽസ്യന്മാരുടെ പ്രവർത്തനങ്ങൾ ജ്യോതിഷത്തെ തന്നെ കളങ്ക പെടുത്തികൊണ്ടിരിക്കുകയാണ്.
എന്തായാലും കാര്യങ്ങൾക്കായി നിങ്ങൾക്ക് വിശ്വാസകരമായ ഒരു ജ്യോതിഷിയെ മാത്രം കാര്യങ്ങൾക്ക് സമീപിക്കുക. അത് കാര്യ സാധ്യത്തിനായി അല്ല. ജ്യോതിഷം ഒരു നല്ല മാർഗ്ഗദർശനം മാത്രമാണ്. ഒരു ആപത്ത് ഉണ്ടാകും എന്നു പറയുമ്പോൾ നമ്മൾ മുൻ കരുതൽ എടുക്കുക എന്നതാണ് ഇവിടം കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ ആയിരങ്ങളും പതിനായിരങ്ങളും മുടക്കി യന്ത്രങ്ങളും മന്ത്രങ്ങളും മന്ത്രവാദങ്ങളും നടത്തലല്ല.



8 അഭിപ്രായങ്ങള്‍:
ഊഹോ..അപ്പോൾ കമ്മ്യൂണിസ്റ്റ്കാരനാണ് അല്ലേ?!!
എറക്കാടാ..
മനസ്സിലായി..
ഉള്ളിലിരുപ്പ്..
അപ്പൊ..
അതാണ് ലക്ഷ്യമല്ലെ..
പുതിയ കുമ്പിടി..
അതു നടക്കൂല..
കുമ്പിടി പറയുന്നതിനും അര്‍ത്ഥമുണ്ടാരുന്നു അല്ലെ :)
തേ നിക്കണ് ഏറക്കാടന്‍ കുമ്പിടി. ഇപ്പൊ മറ്റേ ബ്ലോഗില്‍ കണ്ടല്ലോ. ഒരേ സമയത്ത് പത്തു ബ്ലോഗില്‍ കണ്ടവരുണ്ടത്രേ.
കുമ്പിടി ശ്ലോകം അങനാരുന്നല്ലേ..?
ചുട്ട കോഴിയെ പറപ്പിച്ചു കാണിക്കാമോ..
@ വഴിപോക്കന്‍ : ചുട്ട കോഴിയെ തിന്നു കാണിക്കാം...
ദെ കുടുംബി...അല്ല കുമ്പിടി....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം